മാങ്ങാട്ടിടം : കേരളം ഭരിക്കുന്നത് സ്ത്രീ വിരുദ്ധ സർക്കാർ ആണെന്നും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവച്ചതെന്നും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ പറഞ്ഞു. മഹിള കോൺഗ്രസ് മാങ്ങാട്ടിടം മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീ സുരക്ഷ പ്രഖ്യാപനവുമായി അധികാരത്തിലേറിയ സർക്കാർ സ്ത്രീവിരുദ്ധതിയുടെ പരകോടിയിലാണ്. അഴിമതിയും കെടുകാര്യസ്ഥതയുമാ ണ് സർക്കാരിന്റെ മുഖമുദ്ര. കൺവെൻഷനിൽ അഡ്വക്കറ്റ്: ഇ.ആർ വിനോദ് ക്ലാസെടുത്തു.
കാഞ്ഞിരോളി രാഘവൻ, എംവി ലത, രൂപ വിശ്വനാഥ്, പിവി രമേശൻ എംവി ചിത്രകുമാർ, എം രവീന്ദ്രൻ, ജി മോഹനൻ തുടങ്ങിവർ സംസാരിച്ചു.
ജിഷ രഘുനാഥ് സ്വാഗതവും പ്രസീത ശശിന്ദ്രൻ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിമി. പി. ബിജു അദ്ധ്യക്ഷത വഹിച്ചു.
Kerala is ruled by an anti-women government: At Sreeja Math.